വേളൂക്കര എ.എൽ.പി.എസ് സ്ക്കൂളിൽ നാടൻ വിഭവ പ്രദർശനവും, ഔഷധ സസ്യപ്രദർശനവും നടത്തി

വേളൂക്കര : വേളൂക്കര എ.എൽ.പി.എസ് സ്ക്കൂളിൽ കുട്ടികൾക്കായി, ഔഷധ സസ്യപ്രദർശനവും, നാടൻ വിഭവ പ്രദർശനവും പി.ടി.എ സംഘടിപ്പിച്ചു. വേളൂക്കര പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സുപ്രഭസുഖി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫെമിന റാൽഫി അദ്ധ്യക്ഷത വഹിച്ചു.

ദശപുഷ്പങ്ങൾങ്ങളുടെ പ്രദർശനവും, പത്തിലതോരനും, മധുരകിഴങ് പായസവും, വിവിധ പയറുവർഗ്ഗങ്ങൾ ചേർത്ത വടയും ചടങ്ങിൽ എല്ലാവരുടെയും ആകർഷണമായി മാറി.

ഡോ. നിഷ എ.ഇ.ഓ, ബി.ആർ.സി കോഡിനേറ്റർ ശുഭലക്ഷി, ഗോഡ്‌വിൻ റോഡ്റിഗ്സ്, ബി.പി.സി വെള്ളാങ്കലൂർ പങ്കെടുക്കുകയും ആശംസകൾ നേരുകയും ചെയ്തു. മുതിർന്ന അംഗം, അമ്മണ്ണി അമ്മ കുട്ടികൾക്ക് വിഭങ്ങളെയും ഔഷധ ചെടികളുടെ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചു. അദ്വൈത് വി.ജി, ദശപുഷ്പങ്ങളെ കുറിച്ചുളള കവിതയും ആലപിച്ചു

പ്രധാന അധ്യാപിക മിത. പി സ്വഗതവും, എം.പി.ടി.എ പ്രസിഡന്റ് ലീന ആനൂപ് നന്ദിയും പറഞ്ഞു.

Leave a comment

Top