കാർഷിക വൈദ്യുതി സൗജന്യ പദ്ധതി, ഗുണഭോക്താക്കൾക്കായി രൂപീകരിച്ച “ജലം” കർഷക സമിതിയിലേക്കുള്ള അംഗ്വത്വ ക്യാമ്പയിൻ ശനിയാഴ്ച

കല്ലേറ്റുംകര : കാർഷിക വൈദ്യുതി സൗജന്യ പദ്ധതി പ്രകാരം കൊമ്പിടിഞാമാക്കൽ, മാള, പുത്തെൻചിറ കെ.എസ്.ഇ.ബി സെക്ഷൻ പരിധികളിലെ ഗുണഭോക്താക്കൾക്കായി രൂപീകരിച്ച കർഷക സമിതിയായ “ജലം” കർഷക സമിതിയിലേക്കുള്ള അംഗ്വത്വ ക്യാമ്പയിൻ ജൂലായ് 23 ശനിയാഴ്ച രാവിലെ 10 ന് ആളൂർ കമ്മ്യൂണിറ്റി ഹാളിൽ ആരംഭിക്കുന്നു.


കാർഷിക വൈദ്യുതി സൗജന്യ പദ്ധതി പുതുക്കുന്നതിനായുള്ള അപേക്ഷ കൃഷിഭവനിൽ സമർപ്പിച്ച കർഷകർ മാത്രം ബന്ധപ്പെട്ട രേഖകൾ സഹിതം ‘ജലം’ സമിതിയിൽ അംഗ്വത്വം എടുക്കുന്നതിനു എത്തിച്ചേരേണ്ടതാണ്. തുടർ ക്യാമ്പയിൻ തീയതികൾ അറിയിക്കുന്നതാണ് എന്ന് ആളൂർ കൃഷി ഭവൻ അറിയിച്ചു.

Leave a comment

Top