കാട്ടൂർ മുനയം ദ്വീപിനു സമീപം മൃതദേഹം കണ്ടെത്തി

കാട്ടൂർ : കാട്ടൂർ മുനയം ദ്വീപിനു സമീപം ഒരു മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കരുവന്നൂർ പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിയുടേതെന്ന് സംശയം. ബുധനാഴ്ച രാവിലെ കരുവന്നൂർ പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിയെ കാണാതായിട്ടുണ്ടായിരുന്നു. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പുല്ലൂർ സ്വദേശി അലൻ ക്രിസ്റ്റോ ആണ് കാണാതായത്.

Leave a comment

Top