കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ നവീകരിച്ച വെബ് സൈറ്റ് ഉദ്‌ഘാടനം പ്രൊഫ കെ യു അരുണൻ എം എൽ എ നിർവ്വഹിച്ചു. 2001 മുതൽ പ്രചാരത്തിലുള്ള www.koodalmanikyam.com എന്ന വെബ് സൈറ്റിന്‍റെ പുതുക്കിയ പതിപ്പാണ് ഇന്ന് പ്രകാശനം ചെയ്തത്. കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അദ്ധ്യക്ഷനായിരുന്നു.

മാനേജിങ്ങ് കമ്മിറ്റി അംഗം അഡ്വ.രാജേഷ് തമ്പാൻ വെബ്സൈറ്റ് സൗകര്യങ്ങളെക്കുറിച്ചു വിശദികരിച്ചു. ഭക്തർക്ക് വെബ് സൈറ്റിലൂടെ ഓൺലൈനായി പൂജകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം, തിരുവുത്സവത്തിന്‍റെ കാര്യ പരിപാടികൾ അറിയുവാനും ഡൗൺലോഡ് ചെയ്യുവാനുമുള്ള സൗകര്യം, ഉത്സവ പരിപാടികൾ തത്സമയം കാണുവാനുള്ള ലൈവ് സ്ട്രീമിങ് സംവിധാനം , ക്ഷേത്രങ്ങളിലെ കിഴേടങ്ങളേ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ ഉൾപെടുത്തിയീട്ടുണ്ട്.

മാധ്യമ പ്രവർത്തകനായ ടി.ജി സിബിനാണ് വെബ് സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ദേവസ്വം മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, എ.വി.ഷൈൻ,  കെ.കെ.പ്രേമരാജൻ, കെ .ജി സുരേഷ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ , ദേവസ്വം തിരുവുത്സകമ്മിറ്റി അംഗങ്ങൾ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

Leave a Reply

Top