“ഇൻവിസിബിൾ എനിഗ്മ ” എക്സിബിഷൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിലെ ബി.വോക് മൈക്രോ ബയോളജി ആൻ്റ് ഫോറൻസിക് സയൻസ് വിഭാഗം പ്ലസ്ടു സയന്‍സ്  വിദ്യാര്‍ത്ഥികള്‍ക്കായ് “ഇൻവിസിബിൾ എനിഗ്മ ” എന്ന പേരിൽ ഒരു എക്സിബിഷൻ സംഘടിപ്പിച്ചു.

ഫോറന്‍സിക് സയന്‍സ് മേഖലയുമായി ബന്ധപ്പെട്ട ക്രൈംസീന്‍ സെറ്റിംഗ്, ഡമ്മി എക്സ്പീരിമെന്‍റ്, മൈക്രോണ്‍സ് എന്നിവ ഉൾപ്പെടുത്തിയിരുന്നു എക്സിബിഷന്‍.

വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ബ്ലെസി ഉദ്ഘാടനം നിർവഹിച്ചു. സെൽഫ് ഫിനാൻസിങ്ങ് വിഭാഗം കോ ഓർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.

തൃശ്ശൂർ ജില്ലയിലെ വിവിധ സ്കുളുകളിൽ നിന്നും കോളേജുകളിൽ നിന്നും നിരവധി വിദ്ധ്യാർത്ഥികൾ പങ്കെടുത്തു. കൗതുകവും വിജ്ഞാനപ്രദവുമായ ഒട്ടനവധി പരീക്ഷണങ്ങൾ വിദ്ധ്യാർത്ഥികൾക്ക് പ്രചോദനവും അവരിൽ ഗവേഷണ അഭിരുചി വളർത്താനും സഹായകരമായി.

Leave a comment

Top