ബഹിരാകാശ കാഴ്ചകളുടെ പ്രദർശനത്തോടെ ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എല്‍.പി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എല്‍ പി സ്കൂളിലെ ചാന്ദ്രദിനം ബഹിരാകാശ സഞ്ചാരിയായി വേഷമിട്ട മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി ദിഷാന്‍ എം.ഡി ഉദ്ഘാടനം നിർവഹിച്ചു.

തുടര്‍ന്ന് ബഹിരാകാശ കാഴ്ചകളുടെ പ്രദര്‍ശനം, ഡോക്യുമെന്‍ററി ഷോ, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു. സമിത ടീച്ചര്‍, ഹിനിഷ ടീച്ചര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡിനു, ലക്ഷ്മി, ദീപ്തി എന്നീ അദ്ധ്യാപകര്‍ സംസാരിച്ചു. പ്രധാന അധ്യാപിക അസീന ടീച്ചര്‍ സ്വാഗതവും ബീന ടീച്ചര്‍ നന്ദിയും പറഞ്ഞു.

അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി.

ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.

Leave a comment

Top