ശ്രീ പി.കെ ചാത്തൻ മാസ്റ്റർ ഗവ. യു.പി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു

മാടായിക്കോണം : ചാന്ദ്രദിനത്തോടനുബന്ധിച്ച് മാടായിക്കോണം ശ്രീ. പി.കെ ചാത്തൻ മാസ്റ്റർ ഗവ. യു.പി സ്കൂളിൽ ചാന്ദ്രദിന പരിപാടികൾ ആഘോഷിച്ചു. പ്രധാനധ്യാപിക മിനി ടീച്ചറുടെ സാന്നിധ്യത്തിൽ യു.പി വിഭാഗം കുട്ടികളുടെ സ്കിറ്റ്, കവിത, ഗാനാലാപനം, എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

യു.പി വിഭാഗം കുട്ടികളുടെ ‘റോക്കറ്റ് ‘ നിർമ്മാണ ശിൽപശാലയും നടത്തി. കുട്ടികളിലെ സർഗാത്മകവാസന വളർത്തിയെടുക്കുന്നതിലുപരി ശാസ്ത്ര അഭിരുചിയും രാജ്യത്തോടുള്ള ആദരവും പ്രകടിപ്പിക്കുന്ന പ്രവർത്തനങ്ങളായിരുന്നു സ്കൂളിൽ സംഘടിപ്പിച്ചത് .

എസ്.എൻ.ടി.ടി.ഐ കാട്ടുങ്ങച്ചിറയിലെ അധ്യാപക പരിശീലന പരിപാടിയുടെ ഭാഗമായി എത്തിയ ഐശ്വര്യ കെ.എ, രേഷ്മ പി.എസ്, സ്നേഹ സി.ജെ എന്നീ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

Leave a comment

Top