‘ ബ്രോക്കർ ‘  ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ജപ്പാനീസ് സംവിധായകനായ ഹിറോകാസു കൊറിഡ കൊറിയൻ ഭാഷയിൽ സംവിധാനം ചെയ്ത ‘ ബ്രോക്കർ ‘  ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ മറ്റുള്ളവർക്ക് പരിപാലിക്കാനായി ആരുമറിയാതെ ഉപേക്ഷിക്കാവുന്ന ഇടങ്ങളായ ബേബി ബോക്സുകളുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് 129 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നിർമ്മിച്ചിട്ടുള്ളത്.

2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ  ബ്രോക്കർ ജൂറി പുരസ്കാരവും മികച്ച നടനുള്ള അവാർഡും നേടി. പ്രദർശനം വെള്ളിയാഴ്ച വൈകീട്ട് 6 ന്  ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ.

Leave a comment

Top