അപകട കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ ധര്‍ണ്ണ നടത്തി

കാട്ടൂര്‍ : കരാഞ്ചിറ – കാട്ടൂര്‍ റോഡിലെ മുനയം ഭാഗത്ത് നാളുകളോളമായി നിലനില്‍ക്കുന്ന അപകട കുഴികള്‍ എത്രയും വേഗം അടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് കാട്ടൂര്‍ 3-ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ മുനയം പരിസരത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തി.

പഞ്ചായത്ത് അംഗം ഇ.എല്‍ ജോസ് ഉദ്ഘാടനം നിർവഹിച്ചു. ബൂത്ത് പ്രസിഡന്‍റ് ബദ്ദറുദ്ദീന്‍ വലിയകത്ത് ധര്‍ണ്ണക്ക് അധ്യക്ഷത വഹിച്ചു. കെ.കെ സതീശന്‍, ബെറ്റി ജോസ്, ധീരജ് തേറാട്ടില്‍, ജലീല്‍ കരിപ്പാംകുളം, രാജേഷ്കാട്ടിക്കോവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a comment

Top