കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ജൂലൈ 24,25,26,27 തീയതികളിൽ

ഇരിങ്ങാലക്കുട : കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ജൂലൈ 24,25,26,27 തീയതികളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ.കെ ഹരിദാസ് നഗർ ( ത്രീസ്റ്റാർ ഓഡിറ്റോറിയം, ചേലൂർ ) എം.എൻ നീലകണ്ഠൻ നഗർ ( ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാൾ ) എന്നിവിടങ്ങളിൽ ആയാണ് നാല് ദിവസത്തെ സമ്മേളനം നടക്കുക.

കിസാൻ സഭയുടെ കേരള ഘടകമായ കർഷക സംഘത്തിന്‍റെ വിവിധ തലങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായാണ് ഏരിയാ സമ്മേളനം ചേരുന്നത്. ജൂലൈ 24 ഞായറാഴ്ച ചേലൂരിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കർഷകസംഘം ജില്ലാ പ്രസിഡന്റ് മുരളി പേരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ജൂലൈ 25 തിങ്കളാഴ്ച 4:30ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ ചരിത്ര സെമിനാർ സംഘടിപ്പിക്കും. വിഷയം ‘ഇരിങ്ങാലക്കുടയും കേരളത്തിലെ കർഷക സമരവും’. ക്രൈസ്റ്റ് കോളേജ് അധ്യാപിക സിന്റോ കോക്കൊത്ത് വിഷയം അവതരിപ്പിക്കും. ചടങ്ങിൽ മികച്ച കർഷകരെ ആദരിക്കും.

ജൂലൈ 26 ചൊവ്വാഴ്ച 4;30ന് ടൗൺഹാളിൽ കാർഷിക സെമിനാർ നടക്കും. വിഷയം കാർഷിക നയ സമീപനങ്ങൾ കേന്ദ്രവും കേരളവും. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സംസാരിക്കും. ചടങ്ങിൽ മികച്ച ഗ്രൂപ്പ് കർഷകരെ ആദരിക്കും.

ജൂലൈ 27 ബുധനാഴ്ച 4 30ന് ടൗൺ ഹാളിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ സംഘാടക സമിതിക്ക് വേണ്ടി ചെയർമാൻ വി എ മനോജ് കുമാർ, ഏരിയ പ്രസിഡന്റ് ടി എസ് സജീവൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി ടി ജി ശങ്കരനാരായണൻ, ഏരിയ ട്രഷറർ പി വി ഹരിദാസ്, ഏരിയ ജോയിന്റ് സെക്രട്ടറി എം ബി രാജു മാസ്റ്റർ, ഏരിയ വൈസ് പ്രസിഡണ്ട് എൻ കെ അരവിന്ദാക്ഷൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Leave a comment

Top