ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്ന് സിനിമാതാരം ടിവി ഇന്നസെന്റ് അർഹനായി

ഇരിങ്ങാലക്കുട : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്ന് സിനിമാതാരം ടിവി ഇന്നസെന്റ് അർഹനായി. ജൂലൈ 31 ഞായറാഴ്ച വൈകിട്ട് 5:30ന് ഇരിങ്ങാലക്കുട എം.സി.പി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അവാർഡ് ദാനം നിർവഹിക്കും. സിനിമാതാരം സുരേഷ് ഗോപി വിശിഷ്ടാതിഥി ആയിരിക്കും.

വീടുകളിൽ ഒതുങ്ങി കഴിയുന്ന അശരണരായ അംഗവൈകല്യമുള്ളവർക്ക് പുറംലോകത്തേക്ക് സഞ്ചരിക്കുന്നതിനായി ഇലക്ട്രോണിക് വീൽചെയറുകൾ ചടങ്ങിൽ വിതരണം ചെയ്യും. തുടർന്ന് സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ സിനിമ സീരിയൽ താരങ്ങൾ പങ്കെടുക്കുന്ന ബിഗ് ഷോയും ഉണ്ടായിരിക്കും എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തിൽ ജെ.സി.ഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ, പ്രോഗ്രാം ഡയറക്ടർമാരായ ഡിപിൻ അംബുക്കൻ, നിസാർ അഷറഫ്, മുൻ പ്രസിഡന്റ് ടെൽസൺ കോട്ടോളി, സെക്രട്ടറി ഷൈജു ഇഞ്ചോടിക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

Top