മാതൃഭാഷയിലെ പിന്നോക്കവസ്ഥ പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ ശ്രീ പി.കെ. ചാത്തൻ മാസ്റ്റർ ഗവ. യു.പി. സ്കൂളിൽ കുഞ്ഞുവായന

മാടായിക്കോണം : സ്കൂളിൽ മലയാള ഭാഷയെ ഉയർത്തുക, കുട്ടികൾക്കിടയിൽ മാതൃഭാഷയിലെ പിന്നോക്കവസ്ഥ പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ മാടായിക്കോണം ശ്രീ പി.കെ. ചാത്തൻ മാസ്റ്റർ ഗവ. യു.പി. സ്കൂളിലെ മൂന്നാം ക്ലാസ്സിലെ സി.പി.ടി.എ യുടെ നേതൃത്വത്തിൽ ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി കുഞ്ഞുവായന എന്ന പേരിൽ നൂറോളം വായന കാർഡുകൾ നിർമ്മിച്ചു.

പ്രധാന അധ്യാപികയായ മിനി ടീച്ചറുടെ സാന്നിധ്യത്തിൽ സി.പി.ടി.എ ചെയർമാൻ സുനിത ജയരാജ് മൂന്നാം ക്ലാസിലെ ടീച്ചറായ കുളിർമ ടീച്ചർക്ക് കാർഡുക്കൾ കൈമാറി. എം.പി.ടി.എ, പി.ടി.എ അംഗങ്ങളായ അപർണ്ണ , ശ്രീഷ, അനുപമ എന്നിവരും, രക്ഷിതാക്കളെ പ്രതിനിധീകരിച്ചുകൊണ്ട് സിനി, ശ്രുതി, അനു എന്നിവർ കൈമാറൽ ചടങ്ങിൽ പങ്കെടുത്തു.

ഇതിനോട് അനുബന്ധിച്ച് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കുഞ്ഞുവായന വായന കാർഡിന്‍റെ പ്രദർശനം സ്കൂളിലെ ആർട്ട് ഗ്യാലറിയിൽ വച്ച് നടത്തി. സ്കൂളിന്‍റെ മികവ് പ്രവർത്തനത്തിന്‍റെ ഭാഗമായ പഠനോപകരണ നിർമ്മാണം എന്ന ആശയം ഇതിലൂടെ ഉയർത്തി കൊണ്ടുവരികയായിരുന്നു എന്ന് സംഘടകർ പറഞ്ഞു.

Leave a comment

Top