
അറിയിപ്പ് : പീച്ചി ഡാമിന്റെ ഷട്ടറുകൾ ജൂലൈ 21 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ശേഷം തുറക്കുമെന്ന് കളക്ടർ അറിയിച്ചു. നാല് സ്പിൽവേ ഷർട്ടുകൾ 5 സെന്റീമീറ്റർ വരെ ഉയർത്തും.
ചിമ്മിനി ഡാമിന്റെ 4 ഷട്ടറുകൾ അഞ്ചു സെന്റീമീറ്റർ ആക്കി നിലവിൽ ഉയർത്തിയിട്ടുണ്ട്. കുറുമാലി കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് വാൽവ് നിലവിൽ തുറന്നിട്ടുണ്ട്. 185 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുകുന്നു. ചാലക്കുടി പുഴയുടെ ഇരുകരയിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്
Leave a comment