ടൂറിസം മേഖലയിൽ ട്രിപ്പ് അഡ്വൈസർ ജോലി : ഉദ്യോഗാർത്ഥികളെ ലക്ഷ്യമാക്കി നെറ്റ് വർക്ക് മാർക്കറ്റിങ്ങിൻെറ പുത്തൻ തട്ടിപ്പു തന്ത്രം – മുന്നറിയിപ്പുമായി പോലീസ്

ടൂറിസം മേഖലയിൽ ട്രിപ്പ് അഡ്വൈസർ ജോലി വാഗാദാനം ചെയ്തും, ഫ്രാഞ്ചസി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് ഉദ്യോഗാർത്ഥികളിൽ നിന്നും വൻ തുകകൾ തട്ടിയെടുത്തതായി സംസ്ഥാനത്തിലെ പല ജില്ലകളിലുമായി പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ, ഉദ്യോഗാർത്ഥികൾ ഇത്തരം നെറ്റ് വർക്ക് മാർക്കറ്റിങ്ങിനോട് വളരെ കരുതലോടെ സമീപിക്കേണ്ടതാണ് എന്ന് തൃശൂർ സിറ്റി പോലീസ് മുന്നറിയിപ്പ് നല്കുന്നു.

ആകർഷകമായ പല വാഗ്ദ്ധാനങ്ങലിലൂടെ നിരവധി ഉദ്യോഗാർത്ഥികളെ വലയിലാക്കിയ കമ്പനി ഇത്തവണ തൊഴിൽ വാഗ്ദാനത്തിലൂടെയാണ് ഇരകളെ നോട്ടമിട്ടിട്ടുള്ളത്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എന്ന പടികളിലൂടെയാണ് ഇവർ ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്നത്.

വഞ്ചിക്കപെട്ടയാളും കമ്പനിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി കമ്പനി ഉദ്യോഗാർത്ഥികളുടെ കയ്യിൽ നിന്നും ഒരിക്കലും നേരിട്ട് പണം വാങ്ങുന്നില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.

Leave a comment

Top