മുരിയാട് സേവാഭാരതി യൂണിറ്റിന് പുതിയ സാരഥികൾ

മുരിയാട് : മുരിയാട് സേവാഭാരതി യൂണിറ്റിൻ്റെ വാർഷിക പൊതുയോഗത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് സത്യൻ വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി സുധീഷ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.

മുരിയാട് സേവാഭാരതിയുടെ പുതിയ ഭരണസമിതി പ്രസിഡൻറായി സുനാദ് ടി ആർ, ജനറൽ സെക്രട്ടറി സുധീഷ്, വൈസ് പ്രസിഡൻ്റുമാരായി പ്രേമൻ, ബിൽജു എന്നിവരെയും, ജോ സെക്രട്ടറിമാരായി ഷാജി, സന്തോഷ് കുമാർ, ട്രഷറർ സുബിത വിജയനെയും, ഐ.ടി കോ ഓർഡിനേറ്ററായി ദീപക്ക് എന്നിവരെയും തിരഞ്ഞെടുത്തു.

യോഗത്തിൽ സേവാഭാരതി ജില്ലാ സെക്രട്ടറി ഹരിദാസ്, ഖണ്ഡ് ശാരീക് പ്രമുക് അനുരാഗ് എന്നിവർ പങ്കെടുത്തു. ബിൽജു നന്ദി പറഞ്ഞു.

Leave a comment

Top