കിഡ്നി തട്ടിപ്പ് കേസ്സിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : കിഡ്നി സംബന്ധമായ അസുഖമുള്ളവരെ സമീപിച്ച് അനുയോജ്യമായ കിഡ്നി നൽകാമെന്നു പറഞ്ഞു 5 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ ഒരാൾ അറസ്സിലായി. ചേർപ്പ് പഴുവിൽ സ്വദേശി പണിക്കവീട്ടിൽ മുഹമ്മദ് അക്ബറിനെയാണ് (39) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് , ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റു ചെയ്തത്.

മൂർക്കനാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ ബ്ലഡ് ഗ്രൂപ്പിന് ചേർന്ന കിഡ്നി നൽകാമെന്നും, ഓപ്പറേഷൻ ഒഴികെയുള്ള ടെസ്റ്റുകളും നടത്തി തരാമെന്നും പറഞ്ഞ് ഇക്കഴിഞ്ഞ നവംബറിൽ 5 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കിഡ്നി ലഭിക്കാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിക ഭാഗത്തു നിന്നാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തതിഞ്ഞ് കൂടുതൽ പരാതികൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സമാനമായ തട്ടിപ്പ് മറ്റു ചില സ്ഥലങ്ങളിലും നടന്നതായി സൂചനയുണ്ട്.

ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ. എം എസ്. ഷാജൻ, ഡി.വൈ.എസ്.പി. സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. മുഹമ്മദ് അഷറഫ്, സീനിയർ പ്രസന്നൻ ,സി.പി.ഒ മാരായ ഇ.എസ്. ജീവൻ , സോണി സേവ്യർ, സി.പി.ഒ കെ.എസ്.ഉമേഷ്, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ. സ്റ്റീഫൻ, എ.എസ്.ഐ. പി. ജയകൃഷ്ണൻ , ഷറഫുദ്ദീൻ, എം.വി മാനുവൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Leave a comment

Top