ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ ഇരിങ്ങാലക്കുട മേഖല പൊതുയോഗവും അവാർഡ് ദാനവും നടന്നു

ഇരിങ്ങാലക്കുട : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ഇരിങ്ങാലക്കുട മേഖല പൊതുയോഗവും അവാർഡ് ദാനവും സംഘടിപ്പിച്ചു. പ്രിയ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് സാബു തൃപ്രയാർ ഉദ്ഘാടനം നിർവഹിച്ചു.

മേഖലാ പ്രസിഡന്റ് ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിജു റപ്പായി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ പി സി ഹൈദ്രോസ് എസ്എസ്എൽസി. പ്ലസ് ടു അവാർഡ് വിതരണവും, ഇൻഷൂറൻസ് വിതരണവും നടത്തി. മേഖലാ സെക്രട്ടറി അജിത്ത് പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല ഓഡിറ്റർ മെൽവിൻ സ്വാഗതവും. മേഖലാ ട്രഷറർ മോഹനൻ നന്ദിയും പറഞ്ഞു.

Leave a comment

Top