കരുവന്നൂർ പുഴയുടെ പാലത്തിന്‍റെ മുകളിൽ നിന്ന് ചാടി വിദ്യാർത്ഥി- തിരച്ചിൽ തുടരുന്നു

കരുവന്നൂർ : സൈക്കിളിൽ വന്ന വിദ്യാർത്ഥി കരുവന്നൂർ പുഴയുടെ പാലത്തിന്റെ മുകളിൽ നിന്ന് ചാടി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വിദ്യാർത്ഥി വന്ന സൈക്കിളും ഒരു ബാഗും ബാഗിൽ നിന്ന് ഒരു നോട്ടുപുസ്തകം കിട്ടിയിട്ടുണ്ട്.

നോട്ടുപുസ്തകത്തിൽ നിന്ന് ഒരു ആത്മഹത്യാ കുറിപ്പും കിട്ടിയിട്ടുണ്ട്. അലൻ ക്രിസ്റ്റോ എന്ന പേര് മാത്രമേ ഉള്ളൂ. മറ്റു രേഖകൾ ഒന്നും തന്നെ കിട്ടിയിട്ടില്ല. ഇരിങ്ങാലക്കുട ഫയർഫോഴ്സ് എത്തി തിരച്ചിൽ തുടരുന്നു. ചേർപ്പ് പോലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a comment

Top