വി സാംബശിവൻ അനുസ്മരണവും കവിയരങ്ങും കലാസദനത്തിന്‍റെ ആഭിമുഖ്യത്തിൽ കാട്ടൂരിൽ 24ന്

കാട്ടൂർ : വി സാംബശിവൻ അനുസ്മരണവും കവിയരങ്ങും ജൂലൈ 24 ഞായറാഴ്ച രാവിലെ 10 മണിക്ക് കാട്ടൂർ കലാസദനത്തിന്‍റെ ആഭിമുഖ്യത്തിൽ ടി. കെ ബാലൻ ഹാളിൽ സംഘടിപ്പിക്കുന്നു.

അനുസ്മരണ ചടങ്ങ് സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ഖാദർ പട്ടേപ്പാടം ഉദ്ഘാടനം നിർവഹിക്കും. കവിയരങ്ങ് പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനും അദ്ധ്യാപകനുമായ കിഷോർ കണ്ടേങ്ങത്ത് (കയ്പമംഗലം) ഉദ്ഘാടനം ചെയ്യും.

പ്രമുഖ കവികളും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കുമെന്ന് കലാസകലം സർഗ്ഗസംഗമം സംഘാടകർ അറിയിച്ചു.

Leave a comment

Top