നിർമ്മാണ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

അറിയിപ്പ് : കേന്ദ്ര-സംസ്ഥാന സർക്കാരിന്‍റെ കീഴിൽ തൃശൂർ, വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്കിന്‍റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന നിർമ്മാണ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 21ന് ആരംഭിക്കുന്ന പത്ത് ദിവസത്തെ പരിശീലന പരിപാടിയിൽ പപ്പടം, അച്ചാർ, മസാലപ്പൊടികളുടെ നിർമ്മാണ പരിശീലനം നൽകും.

18 – 44 വയസ് വരെയുള്ള യുവതീ- യുവാക്കൾക്ക് അപേക്ഷിക്കാം. ബിപിഎൽ, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾക്ക് മുൻഗണന. രജിസ്ട്രേഷന് ബന്ധപ്പെടുക ഫോൺ: 0487-2694412, 9447196324

Leave a comment

Top