ശബരിനാഥിന്‍റെ അറസ്റ്റ് – യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശബരിനാഥിനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി അസറുദീൻ കളകാട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത് അധ്യക്ഷ വഹിച്ചു. ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയബാലൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുബീഷ് കാക്കാനാടൻ, കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാരായ ജോൺ കോക്കാട്ട്, ശ്രീനാഥ് എടക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

Top