വല്ലക്കുന്ന് വി. അല്‍ഫോന്‍സ ദേവാലയത്തിൽ അല്‍ഫോന്‍സ അമ്മയുടെ മരണ തിരുന്നാളിന് കൊടിയേറി, തിരുന്നാൾ ജൂലൈ 28ന്

വല്ലക്കുന്ന് : വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സ ദേവാലയത്തിൽ വിശുദ്ധ അല്‍ഫോന്‍സ അമ്മയുടെ മരണ തിരുന്നാളിന് പൂവ്വത്തുശ്ശേരി ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ കൊടിയേറ്റി. ജൂലൈ 28 വ്യാഴാഴ്ച ആണ് മരണ തിരുന്നാൾ.

ജൂലൈ 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകിട്ട് 5.30ന് ആഘോഷമായ നവനാള്‍ വിശുദ്ധ കുര്‍ബ്ബാന, സന്ദേശം, ലദീഞ്ഞ്, തിരുശേഷിപ്പ് വന്ദനം, നൊവേന എന്നിവ ഉണ്ടായിരിക്കും. മരണ തിരുന്നാൾ ദിനമായ ജൂലൈ 28 വ്യാഴാഴ്ച രാവിലെ 6.30, 8.30, 10.30, വൈകിട്ട് 4.30 എന്നി സമയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കുതാണ്.

10.30 നുള്ള ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബ്ബാനക്ക് മൂവാറ്റുപുഴ കാര്‍മ്മല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലെ ഫാദര്‍ പ്രിന്‍സ് പരത്തിനാല്‍ സി.എം.ഐ മുഖ്യകാര്‍മ്മികത്വം വഹിക്കും. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ ഫാദര്‍ ബിജു ചീനാട്ട് സന്ദേശം നല്‍കുതായിരിക്കും. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് നേര്‍ച്ച ഊട്ട്.

വാഹനങ്ങള്‍ക്ക് വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്ന് ഊട്ടു തിരുനാള്‍ കമ്മറ്റിക്ക് വേണ്ടി ഫാ. ജോസഫ് മാളിയേക്കല്‍, കൈക്കാരന്മാരായ ഡേവിസ് തൊടുപറമ്പില്‍, ആന്റു തൊടുപറമ്പില്‍, ജെക്‌സ തണ്ട്യേക്കല്‍, ജനറല്‍ കവീനര്‍മാരായ പോള്‍ മരത്താംപിള്ളി, ആന്റണി തണ്ട്യേക്കല്‍, പബ്ലിസിറ്റി കവീനര്‍ ജോസ കോക്കാട്ട് എന്നിവർ അറിയിച്ചു.


Leave a comment

Top