ആർദ്രം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സിനിമാതാരം നൈല ഉഷയുടെ കൈത്താങ്ങ്

ഇരിങ്ങാലക്കുട : പി.ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ ‘ആർദ്രം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആതുര സേവന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണ പ്രവർത്തനങ്ങൾക്ക് പ്രശസ്ത സിനിമാതാരം നൈല ഉഷയുടെ സ്നേഹ സമ്മാനം.

ആർദ്രം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായുള്ള പൊറത്തിശ്ശേരിയിലെ മേഖലയിലെ ഫണ്ട് ശേഖരണ പ്രവർത്തനം കാട്ടുങ്ങച്ചിറയിൽ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വെച്ച് 10000 രൂപ സംഭാവന നൽകി താരം നിർവ്വഹിച്ചു.

ഇരിങ്ങാലക്കുടയിലെ നിരവധി കിടപ്പുരോഗികൾക്ക് ആശ്വാസമായി പ്രവർത്തിച്ചുവരുന്ന പി.ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ സേവനങ്ങൾ വിപുലീകരിച്ച് കൂടുതൽ സേവനം നൽകുന്നതിനായി നിരവധി ഉപകരണങ്ങളും,രോഗീ പരിചരണ സാമഗ്രികളും സമാഹരിച്ചുവരുന്നുണ്ട്.

ആർദ്രം പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് തുടർന്നും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് നൈല ഉഷ പറഞ്ഞു. ആർദ്രം പാലിയേറ്റീവ് കെയർ മേഖലാ കൺവീനർ കെ.കെ ദാസൻ, കോ-ഓഡിനേറ്റർ പി.എ. അനീഷ്, സിനിമ പിന്നണി പ്രവർത്തകനും, പാലിയേറ്റീവ് വളണ്ടിയറുമായ ഹോമി ജോൺ, സി.പി.ഐ(എം) കാട്ടുങ്ങച്ചിറ ബ്രാഞ്ച് സെക്രട്ടറി എം.ആർ. അജിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ച്.

Leave a comment

Top