പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ ഇരിങ്ങാലക്കുട ബി.പി.സി സിന്ധു വി.ബി അധ്യക്ഷയായി. ഇ.എൻ.ടി, ഐ.ഡി വിഭാഗം ക്യാമ്പുകൾ ആണ് ചൊവ്വാഴ്ച നടന്നത്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. രജിത് ഇ.ആർ, സൈക്കോളജിസ്റ്റ് ജയേഷ്, ഇ.എൻ.ടി ഡോ. ജീന (പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രം) എന്നിവർ ക്യാമ്പ് നയിച്ചു. ഐ.ഡി വിഭാഗത്തിൽ 25 കുട്ടികളും ഇ.എൻ.ടി വിഭാഗത്തിൽ 7 കുട്ടികളുമാണ് പങ്കെടുത്തത്.

ഇരിങ്ങാലക്കുട ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങിന് സ്പെഷ്യൽ എഡ്യൂക്കേറ്റർ സുജാത സ്വാഗതവും സി.ആർ.സി.സി കോ ഓർഡിനേറ്റർ ജെന്നി ആൻറണി നന്ദിയും പറഞ്ഞു.

Leave a comment

Top