ജനാധിപത്യ മഹിളാ അസോസിയേഷൻ കാരുകുളങ്ങര യൂണിറ്റ് വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു

കാരുകുളങ്ങര : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാരുകുളങ്ങര യൂണിറ്റിന്‍റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ യൂണിറ്റ് അതിർത്തിയിലെ എല്ലാ വിദ്യാർത്ഥികളെയും ആദരിച്ചു. പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ മഹിളാ അസോസിയേഷൻ പൊറത്തിശ്ശേരി മേഖല സെക്രട്ടറി ധന്യ ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സെൽഫ് മോട്ടിവേഷൻ ട്രെയിനർ ഷാബു ഗംഗാധരൻ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ജനാധിപത്യ മഹിള അസോസിയേഷൻ കാരുകുളങ്ങര യൂണിറ്റ് ഭാരവാഹികളായ പ്രജിത സുനിൽകുമാർ, സിന്ധു ഗിരീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a comment

Top