ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും സ്കൂളുകളേയും മന്ത്രി ആർ.ബിന്ദുവിന്‍റെ നേതൃത്വത്തിൽ 23ന് ആദരിക്കുന്നു

ഇരിങ്ങാലക്കുട : 2022 ലെ എസ്.എസ്.എൽ.സി / പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും 100 % വിജയം കരസ്ഥമാക്കിയ സ്കൂളുകളേയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദുവിന്‍റെ നേതൃത്വത്തിൽ ജൂലായ് 23-ാം തിയ്യതി ശനിയാഴ്ച ഇരിങ്ങാലക്കുട ടൗൺഹാളിൽ വെച്ച് ആദരിക്കുന്നു.

ആദരവ് നടത്തുന്നതിന് വേണ്ടിയുള്ള സംഘാടക സമിതിയുടെ രൂപീകരണം ഇരിങ്ങാലക്കുട റസ്റ്റ് ഹൗസിൽ വെച്ച് നടന്നു. യോഗത്തിൽ ഡി.ഡി.ഇ ടി.വി. മദൻ മോഹൻ പങ്കെടുത്തു. മന്ത്രി ഡോ. ആർ. ബിന്ദു ചെയർമാനായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, വെള്ളാംങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ എന്നിവർ വൈസ് ചെയർമാൻമാരായും

ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് വി.ജസ്റ്റിൻ തോമസ് കൺവീനറായും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ് ഘോഷ്, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് , മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ. ജിഷ ജോബി , അഡ്വ. കെ.ആർ. വിജയ തുടങ്ങിയവർ ജോ. കൺവീനർമാരായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Leave a comment

Top