മുനിസിപ്പൽ തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട : കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ്‌ (ഐ.എൻ.ടി.യു.സി) തൊഴിലാളികളുടെ മക്കളിൽ എസ്. എസ്. എൽ. സി /പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദനയോഗം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ സോണിയഗിരി ഉദ്ഘാടനം നിർവഹിച്ചു.

സംഘടനാ ജന. സെക്രട്ടറിയായ വിജയൻ എളയേടത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി. വി. ചാർളി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജ സജീവ് എന്നിവർ വിജയികളെ ഉപഹാരം നൽകി ആദരിച്ചു.

അശ്വിൻ രാജമോഹൻ, ആദർശ് ഗോപി, ഫെസീഹ ഹനീഫ, നെബീന നൗഷാദ്, സുഭാഷ് എം.എം, രാജമോഹൻ വെള്ളാങ്ങല്ലൂർ, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

Leave a comment

Top