സേവാഭാരതിയുടെ നേതൃത്വത്തിൽ നാലമ്പല തീർത്ഥാടകാർക്ക് കഞ്ഞി വിതരണം നടത്തി

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടനത്തിനായി കൂടൽമാണിക്യ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജങ്ങൾക്ക് സേവാഭാരതിയുടെ നേതൃത്വത്തിൽ കഞ്ഞി വിതരണം നടത്തി. ഇൻ സൈഡ് ഔട്ട്‌ സൈഡ് ഹോം ഗാലറി ഉടമ തോട്ടാപ്പിള്ളി വേണുഗോപാല മേനോൻ, സേവാഭാരതി പ്രസിഡന്റ്‌ നളിൻ ബാബു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

സേവാഭാരതി ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ പി കെ, ജോയിന്റ് സെക്രട്ടറി ജയന്തി രാഘവൻ, ഹരികുമാർ തളിയാക്കട്ടിൽ, മെഡിസെൽ അംഗങ്ങൾ സുരേഷ് ഒ എൻ, മണികണ്ഠൻ ചൂണ്ടണിയിൽ, ജഗദീഷ് പണിക്കവീട്ടിൽ, മിനി സുരേഷ്, കവിത അന്നദാന സമിതി പ്രസിഡന്റ്‌ രാഘവൻ, ഉണ്ണി പേടികാട്ടിൽ, ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

Top