ടി.എൻ നമ്പൂതിരിയുടെ 44-ാം ചരമവാർഷികം ആചരിച്ചു – നാടക പ്രവർത്തകൻ ശശിധരൻ നടുവിലിന് ടി.എൻ സ്മാരക അവാർഡ് കൈമാറി

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും കലാ സാംസ്കാരിക പ്രവർത്തകനുമായ ടി.എൻ നമ്പൂതിരിയുടെ നാല്പത്തിനാലാം ചരമവാർഷികം സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെയും ടി.എൻ നമ്പൂതിരി സ്മാരക സമിതിയുടെയും സംയുക്തമായി ആചരിച്ചു.

ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാളിൽ നസന്ന ചടങ്ങ് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനവും അവാർഡ് സമർപ്പണവും നടത്തി. ഈ വർഷത്തെ ടി.എൻ നമ്പൂതിരി സ്മാരക അവാർഡിന് അർഹനായത് നാടക പ്രവർത്തകനായ ശശിധരൻ നടുവിൽ ആണ്.

കലയേയും , രാഷ്ട്രീയത്തെയും സാമന്വയിപ്പിച്ചുകൊണ്ട് സാമൂഹ്യമാറ്റത്തിനായ് പോരാടിയ ത്യാഗോജ്ജ്വല പ്രതിഭയായിരുന്നു ടി.എൻ നമ്പൂതിരി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ഒരു ബ്രാമണ കുടുംബത്തിൽ ജനിക്കുകയും ട്രൈഡ് യൂണിയൻ രംഗത്ത് പ്രത്യേകിച്ച് കള്ള് ചെത്ത് തൊഴിലാളികൾക്കൊപ്പം നിന്ന് പോരാട്ടം നയിച്ചുകൊണ്ട്, കൊടിയ ലോക്കപ്പ് മർദ്ദനങ്ങൾ അനുഭവിവിച്ച ടി.എൻ നമ്പൂതിരി മരണമടഞ്ഞ് 43 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ടി എൻ അനുസ്മരിക്കപ്പെടുന്നത് അദ്ദേഹത്തിന് ജനമനസ്സുകളിൽ ഉള്ള ഉന്നത സ്ഥാനം വിളിച്ചോതുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

ടി.എൻ സ്മാരക സമിതി സെക്രട്ടറി കെ ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. ഇ. ബാലഗംഗാധരൻ ടി.കെ സുധീഷ് തുടങ്ങിയവർ സംസാരിച്ചു.

സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി പി മണി സ്വാഗതവും സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം എൻ കെ ഉദയ് പ്രകാശ് നന്ദിയും പറഞ്ഞു

Leave a comment

Top