കോന്തിപുലം സ്ഥിരം തടയണനിർമ്മാണം ഉടൻ ആരംഭിക്കണം – കേരള കർഷകസംഘം പൊറത്തിശ്ശേരി മേഖലാ സമ്മേളനം

മാപ്രാണം : കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കെ.എൽ.ഡി.സി കനാലിലെ മാടായിക്കോണം കോന്തിപുലം പാലത്തിന് സമീപം സ്ഥിരം തടയണ നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന് കേരള കർഷകസംഘം പൊറത്തിശ്ശേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റിയംഗം പി.ആർ.വർഗ്ഗീസ് മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാപ്രാണം സെന്ററിൽ പൊറത്തിശ്ശേരി കൃഷിഭവന്റെ ഒരു സേവന ഉപകേന്ദ്രം തുറന്ന് പ്രവർത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുതിർന്ന കർഷകൻ എ.പി. വറീത് പതാക ഉയർത്തി. കെ.യു. വാസുദേവൻ അദ്ധ്യക്ഷതവഹിച്ചു.

കെ.ജെ.ജോൺസൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ ട്രഷറർ പി.വി.ഹരിദാസ്, ഏരിയാ ജോ. സെക്രട്ടറി എം.ബി. രാജു മാസ്റ്റർ എന്നിവർ അഭിവാദ്യങ്ങൾ നേർന്നു സംസാരിച്ചു. കെ.എം. പ്രഭാകരൻ, സി.എസ്. പ്രകാശൻ, രമേശ് വാരിയർ, ലിജി സജി, രവീന്ദ്രൻ, കെ.ജെ. വർഗ്ഗീസ്, വി.എ. രാമൻ ,ശശികല പ്രഫുലചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ആർ.എൽ. ജീവൻലാൽ സ്വാഗതവും, ഐ.ആർ. ബൈജു നന്ദിയും പറഞ്ഞു.

21 അംഗ മേഖലാ കമ്മിറ്റിയെയും, ഭാരവാഹികളായി കെ.യു. വാസുദേവൻ (പ്രസിഡന്റ്), കെ.ജെ. ജോൺസൺ (സെക്രട്ടറി), ഐ.ആർ. ബൈജു (ട്രഷറർ), ലേഖ ഷാജൻ (വൈസ് പ്രസിഡന്റ്), വി.എസ്. പ്രതാപൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

Leave a comment

Top