വാൻഗാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആദ്യ പൊതുയോഗം ചേർന്നു

കല്ലംകുന്ന് : കാർഷിക ഉത്പന്നങ്ങൾ കൃഷിക്കാരിൽ നിന്നും സംഭരിച്ച് മൂല്യവർധന ഉത്പന്നങ്ങളായി മാറ്റുന്ന കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വാൻഗാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആദ്യ പൊതുയോഗം കല്ലംകുന്ന് ബാങ്ക് ജൂബിലി ഹാളിൽ ചേർന്നു. ചടങ്ങ് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.

വാൻഗാർഡ് ചെയർമാൻ ടി എസ് ജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം ടി ജി ശങ്കരനാരായണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പി. എൻ. ലക്ഷ്മണൻ (കല്ലംകുന്ന് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ), എൻ. കെ. അരവിന്ദാക്ഷൻ മാസ്റ്റർ, കെ കെ ചാക്കോ മാസ്റ്റർ, ജോൺ കുറ്റിയിൽ, കെ കെ. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.

വാൻ ഗാർഡ് മാനേജിങ് ഡയറക്ടർ തോമസ് കോലം കണ്ണി സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം അജിത പീതാംബരൻ നന്ദിയും പറഞ്ഞു.

Leave a comment

Top