പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ കോൺഗ്രസ് മുപ്പതാം വാർഡ് കമ്മറ്റി ആദരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ മുപ്പതാം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ കോൺഗ്രസ്സ് വാർഡ് കമ്മറ്റി ആദരിച്ചു. ആദരസസമ്മേളനം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്‌സൺ ഉദഘാടനം ചെയ്തു.

വാർഡ് പ്രസിഡണ്ട് കെ.ബി. ലതീശൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ടി.വി. ചാർളി, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജോസഫ് ചാക്കോ, എം.വി ശ്രീകുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബൂത്ത് പ്രസിഡണ്ട് എ മഹേഷ് സ്വാഗതവും, മുൻ മുനിസിപ്പൽ കൗൺസിലർ സുധ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a comment

Top