ചുമടുതാങ്ങി പരിചയപ്പെടുത്തി “നാടറിയാൻ” ബി.ആർ.സി വെള്ളാങ്ങല്ലുർ

എടതിരിഞ്ഞി : നാടിൻ്റെ ചരിത്രശേഷിപ്പുകൾ തേടി അവയുടെ സംരക്ഷണത്തിനായി വിദ്യാർത്ഥികളെയും പ്രദേശവാസികളെയും പരിചയപ്പെടുത്തുന്നതിനും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനുമായി ബി.ആർ.സിവെള്ളാങ്ങല്ലൂരിന്‍റെ നാടറിയാൻ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പടിയൂർ പഞ്ചായത്തിലെ ചുമടുതാങ്ങി പരിചയപ്പെടുത്തിക്കൊണ്ട് ആരംഭിച്ചു.

ചുമടുതാങ്ങി സംരക്ഷണത്തിനു നേതൃത്വം നൽകിയവരിൽ ഒരാളായ ദേവസ്സിചേട്ടനെ ബി ആർ സി യുടെ പേരിലും എച്ച്.ഡി.പി എച്ച്.എസ്.എസ് സോഷ്യൽ ക്ലബ്ബിന്റെ പേരിലും പൊന്നാട അണിയിച്ച് ആദരിച്ചു.

പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ലത സഹദേവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സുധാ ദിലീപ് അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട എ.ഇ.ഓ ഡോ. നിഷ എം.സി മുഖ്യാതിഥിയായി. സീനിയർ ഡയറ്റ് ഫാക്കൽറ്റി സനോജ് എം.ആർ പദ്ധതി വിശദീകരണം നടത്തി. ഇരിങ്ങാലക്കുട ബി.ആർ.സി ബി.പി.സി സിന്ധു ടീച്ചർ, എച്ച്.ഡി.പി.എച്ച്.എസ്.എസ് സ്കൂൾ മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ, അധ്യാപകനും സോഷ്യൽ ക്ലബ് കോഡിനേറ്ററുമായ ഷാജി എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

വെള്ളാങ്ങല്ലൂർ ബി.ആർ.സി ബി.പി.സി ഗോഡ് വിൻ സ്വാഗതവും സി.ആർ.സി.സി അഞ്ജലി നന്ദിയും പറഞ്ഞു.

Leave a comment

Top