നാദോപാസന സംഗീത സഭക്ക് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നാദോപാസന സംഗീത സഭയുടെ പുതിയ ഭാരവാഹികളായി മുരളി ഹരിതം (പ്രസിഡൻറ്) എ. എസ് സതീശൻ വാരിയർ, സോണിയ ഗിരി (വൈസ് പ്രസിഡണ്ട്മാർ) പി. നന്ദകുമാർ (സെക്രട്ടറി) ഷീലമേനോൻ (ജോയിന്റ് സെക്രട്ടറി), ജിഷ്ണു സനത്ത് (പ്രോഗ്രാം കോഡിനേറ്റർ) രഘുപുത്തില്ലം (ഖജാൻജി) എന്നിവരെയും തെരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി ആർ രാമൻ നമ്പ്യാർ, കെ വി ചന്ദ്രൻ, ശിവദാസ് പള്ളിപ്പാട്ട്, ശ്രീകുമാർ വാര്യർ, ജി മുരളി പഴയാറ്റിൽ, ജയശ്രീ ഹരിദാസ്, ഗോപാൽ കെ കുരിയക്കാട്ടിൽ, മണികണ്ഠൻ ചൂണ്ടാണി എന്നിവരെയും കെ ആർ മുരളീധരനെ ഇൻ്റേണൽ ഓഡിറ്റർ ആയും തെരഞ്ഞെടുത്തു.

ഞായറാഴ്ച നമ്പൂതിരിസ് ബി.എഡ് കോളേജിൽ നടന്ന പൊതുയോഗത്തി ലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നാദോപാസനയുടെ ആഭിമുഖ്യത്തിൽ 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 26ന് ആരംഭിക്കും.

Leave a comment

Top