പാലങ്ങളുടെയും കലുങ്കുകളുടെയും അറ്റകുറ്റപണി : ഇരിങ്ങാലക്കുട ഠാണാ ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട പോലീസിന്‍റെ അറിയിപ്പ് : കൊടുങ്ങലൂർ കൂർക്കഞ്ചേരി റോഡ് പണി പ്രൊജക്റ്റിന്‍റെ ഭാഗമായി നടന്നു വരുന്ന പാലങ്ങളുടെയും കലുങ്കുകളുടെയും പണിയുടെ ഭാഗമായി അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് നിയന്തിക്കുന്നതിനായി ജൂലൈ 18 തിങ്കളാഴ്ച ഇരിങ്ങാലക്കുട ഠാണാ ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് ( പടിഞ്ഞാട്ട് ) തിരിഞ്ഞ് എ.കെ.പി ജംഗഷനിൽ നിന്നും വലത്തോട്ട് (വടക്കോട്ട്) തിരിഞ്ഞ് സിവിൽ സ്റ്റേഷൻ മുൻവശം റോഡിലൂടെ പൊറുത്തുശ്ശേരി വഴി ബ്ലോക്ക് റോഡിലൂടെ വന്ന് മാപ്രാണം തൃശൂർ റോഡിൽ പ്രവേശിച്ച് തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

തൃശൂർ നിന്നും വരുന്ന ബസ്സുകൾ സാധാരണ പോലെ സർവീസ് നടത്താവുന്നതാണ്.

Leave a comment

Top