ഇരിങ്ങാലക്കുട ഉപജില്ലാതല അധ്യാപക ശാക്തീകരണ പരിപാടിയായ ‘ശാക്തേയം’ ബി.ആർ.സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലാതല അധ്യാപക ശാക്തീകരണ പരിപാടിയായ ‘ശാക്തേയം’ ബി.ആർ.സി ഹാളിലും എൽ.പി.എസ് ഓഫ് ജി.എച്ച്.എസ് ഹാളിലുമായി നടന്നു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി കിഷോർ ഉദ്ഘാടനം നിർവഹിച്ചു. എ.ഇ.ഒ നിഷ എം.സി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബി.പി.സി ഗോഡ്‌വിൻ റോഡ്രിഗസ് പദ്ധതി വിശദീകരണം നടത്തി. ഡയറ്റ് ഫാക്വൽറ്റി സനോജ് എം.ആർ മുഖ്യപ്രഭാഷണം നടത്തി.

ആധുനിക വിദ്യാഭ്യാസ സമീപനം, ഹലോ ഇംഗ്ലീഷ്, മോട്ടിവേഷൻ ക്ലാസ്, എന്‍റെ മലയാളം,ഗണിതോത്സവം എന്നി വിഭാഗങ്ങൾ യഥാക്രമം ടി എസ് സജീവൻ, കെ ബിന്ദു, സന്തോഷ് ബാബു, രജനി, ഷീബ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

ഇരിങ്ങാലക്കുട ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 99 അധ്യാപകർ പങ്കെടുത്ത ഈ പരിപാടി രണ്ടു ബാച്ചുകൾ ആയാണ് നടത്തിയത്.

ഇരിങ്ങാലക്കുട ബി.ആർ.സി യിലെ ബി.പി.സി സിന്ധു വി.ബി സ്വാഗതവും ബി.ആർ.സി സി.ആർ.സി.സി ജയശ്രീ ബി.ആർ നന്ദിയും പറഞ്ഞു.

Leave a comment

Top