എസ്.എൻ.ബി.എസ് സമാജം ഭരണസമിതി തിരഞ്ഞെടുപ്പിൽ സമാജം ഔദ്യോഗിക പാനലിന് വിജയം

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സമാജം ഔദ്യോഗിക പാനലിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു.

കിഷോർ കുമാർ നടുവളപ്പിൽ, ജിനേഷ് തൃത്താണി, ദിനേശ് എളന്തോളി, പവനൻ എലിഞ്ഞിക്കോടൻ, പ്രസൂൺ പ്രവി ചെറാക്കുളം, ബിജോയ് മുക്കുളം, രജിത്ത് രാജൻ, രാജേഷ് കോട്ടപ്പുറം, രാമനാഥൻ ചെറാക്കുളം, ഷിജിൻ തവരങ്ങാട്ടിൽ, സോമസുന്ദരൻ കൊളുത്തുപറമ്പിൽ എന്നിവർ ജനറൽ വിഭാഗത്തിൽ നിന്ന് വിജയിച്ചു.

പ്രാദേശിക വിഭാഗത്തിൽ മത്സരിച്ച കുമാരൻ പൊതുമ്പു ചിറക്കൽ (പുല്ലൂർ), വാസൻ കരിപറമ്പിൽ ( തുറവൻകാട് ), വേണു തോട്ടുങ്കൽ (ടൗൺ), ബോസ് തണ്ടാശ്ശേരി (കോമ്പാറ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

സമാജത്തിൽ നടന്ന 94 ആമത് വാർഷിക പൊതുയോഗത്തിൽ സമാജം പ്രസിഡന്റ് വിശ്വംഭരൻ മുക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാമാനന്ദൻ ചെറാക്കുളം കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഓഡിറ്റർ കെ കെ ചന്ദ്രൻ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രവികുമാർ ചെറാക്കുളം നന്ദി രേഖപ്പെടുത്തി.

Leave a comment

Top