ടേബിൾ ടെന്നീസ് ടൂർണമെന്‍റ് – ഡോൺ ബോസ്കോ സ്കൂൾ ജേതാക്കൾ

ഇരിങ്ങാലക്കുട : 29-ാമത് ഓൾ കേരള ഡോൺബോസ്കോ ഇന്റർ സ്കൂൾ പ്രൈസ് മണി ടേബിള്‍ ടെന്നീസിന്‍റെ ഒന്നാം ദിവസം പിന്നിട്ടപ്പോൾ ഇതുവരെയുള്ള മത്സരങ്ങളിൽ വിജയികളായവരെ അനുമോദിക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.

ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ജോർജ് കെ.പി വിശിഷ്ടാതിയായിരുന്നു. ഫാ. തോമസ് പുരിയിടത്തിന്‍റെ പേരിലുള്ള എവർറോളിംഗ് ട്രോഫി ഇരിങ്ങാലക്കുട ഡോൺ ബോസ്കോ കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളുടെ സമ്മാനദാനം ടിഡി ടി ടി എ പ്രസിഡന്റ് സിജോ പി ജെ നിർവഹിച്ചു.

അണ്ടർ 11,13,15,18 ആൺകുട്ടികളുടെ മത്സരത്തിൽ യഥാക്രമം രാജഗിരി സി എം ഐ പബ്ലിക് സ്കൂൾ പുതുവൈപ്പ്, ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂൾ, സെൻമേരിസ് ആലപ്പുഴ, ലയൺസ് സ്കൂൾ പാലക്കാട് എന്നിവർ സമ്മാനങ്ങൾ കരസ്ഥമാക്കി.

അണ്ടർ 11,13,15,18 പെൺകുട്ടികളുടെ വിഭാഗത്തിൽ യഥാക്രമം ഡോൺ ബോസ്കോ എച്ച് എസ് എസ്, എസ് ഡി വി എം ആലപ്പുഴ, ഡോൺ ബോസ്കോ എച്ച് എസ് എസ് ഇരിങ്ങാലക്കുട, ഭാരത് മാതാ പാലക്കാട് എന്നിവർ കരസ്ഥമാക്കി.

വ്യക്തിഗത മത്സരങ്ങളിൽ അണ്ടർ 11,13 ആൺകുട്ടികളുടെ വിഭാഗത്തിൽ യഥാക്രമം ജഗൻ ബി നായർ (പാലക്കാട്), ദേവ പ്രയാഗ് (തിരുവനന്തപുരം) എന്നിവർ ജേതാക്കളായി.

വ്യക്തിഗത മത്സരങ്ങളിൽ അണ്ടർ 11,13 പെൺകുട്ടികളുടെ വിഭാഗത്തിൽ യഥാക്രമം ഹർഷിത എൻ.കെ (പാലക്കാട്), ഹെലൻ നിജോ (ഡോൺ ബോസ്കോ എച്ച്എസ്എസ്) സമ്മാനം കരസ്ഥമാക്കി

Leave a comment

Top