ആനന്ദപുരം ഗവ. യു.പി സ്കൂളിൽ അന്തർദേശിയ നിലവാരത്തിലുള്ള പ്രീ-പ്രൈമറി കെട്ടിടത്തിന്‍റെ നിർമ്മാണോദ്ഘാടനം

ആനന്ദപുരം : സമഗ്ര ശിക്ഷ കേരളയും മുരിയാട് പഞ്ചായത്തിന്‍റെയും സംയുക്ത സംരംഭമായ ആനന്ദപുരം ഗവ. യുപി സ്കൂളിൽ അനുവദിച്ച അന്തർദേശിയ നിലവാരത്തിലുള്ള സ്റ്റാർസ് പ്രീ- പ്രൈമറി പവിഴമല്ലി കെട്ടിട നിർമ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് .ജെ. ചിറ്റിലപ്പിള്ളി നിർവഹിച്ചു.

കണ്ട് പരിചിതങ്ങളായ പ്രീപ്രൈമറി കെട്ടിടങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ ഡിസൈനിന്നോടു കൂടിയതും , അന്തർദേശിയ നിലവാരങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് നിർമ്മാണം ഉദ്ദേശിക്കുന്നത്. തീം ബേസ്ഡ് ആയ രൂപകല്പനയാണ് പ്രത്യേകത. 25 ലക്ഷം രൂപയാണ് നിർമാണ ചിലവ്.

പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിതാബാലൻ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ബി.ആർ.സി ബി.പി.സി സിന്ധു വി.ബി പദ്ധതി വിശദീകരണം നടത്തി.

വിവിധ ജനപ്രതിനിധികൾ, പിടിഎ, ഒഎസ്എ അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആനന്ദപുരം സ്കൂളിലെ പ്രധാന അധ്യാപിക ശ്രീകല ടി.എസ് സ്വാഗതവും പ്രോജക്ടിന്റെ ചുമതലയുള്ള ഇന്ദു ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top