നാലമ്പല ദർശനം കെ.എസ്‌.ആർ.ടി.സി (ബി.ടി.സി) സർവീസ് സംസ്ഥാനതല ഉദ്ഘാടനം കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു

ഇരിങ്ങാലക്കുട : നാലമ്പല ദർശനം കെ.എസ്‌.ആർ.ടി.സി (ബി.ടി.സി) സർവീസ് സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു.

നാലമ്പലം ദർശന സൗകര്യത്തിനായി കെ.എസ്‌.ആർ.ടി.സി (ബി.ടി.സി) ബജറ്റ് ടൂറിസം സെൽ എല്ലാ ജില്ല ആസ്ഥാനങ്ങളിൽ നിന്നും സ്പെഷ്യൽ ഷെഡ്യൂളുകൾ ഓടിക്കുന്നുണ്ട്.

കെ.എസ്‌.ആർ.ടി.സി സെൻട്രൽ സോൺ എക്സി. ഡയറക്ടർ ഇൻ ചാർജ് കെ ടി സെബി അദ്ധ്യക്ഷത വഹി ച്ചു. ചടങ്ങിൽ കെ.എസ്‌.ആർ.ടി.സി തൃശൂർ ഡി.ടി.ഓ ടി.കെ സന്തോഷ് സ്വാഗതം പറഞ്ഞു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഷിജിത്ത് കെ ജെ എന്നിവർ സന്നിഹിതരായിരുന്നു.

കെഎസ്ആർടിസി ജീവനക്കാർ, ഉദ്യോഗസ്ഥർ, കൂടൽമാണിക്യം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

Top