സേവാഭാരതി നാലമ്പല തീർത്ഥാടകർക്ക് അന്നദാനം നടത്തുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി നാലമ്പല തീർത്ഥാടനത്തിനായി കൂടൽമാണിക്യ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ശനി, ഞായർ ദിവസങ്ങളിൽ ശക്തി നിവാസിൽ വച്ച് അന്നദാനം നടത്തുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

ഈ അന്നദാന പ്രവർത്തനത്തിന് അരി, പലവ്യഞ്ജനം എന്നിവയായോ പണമായോ സംഭാവന നൽകാവുന്നതും വളണ്ടിയറായും പൊതുജനങ്ങൾക്ക് സഹകരിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ 9447652776 8281860647

Leave a comment

Top