സൗജന്യ കാൻസർ നിർണയ ക്യാമ്പ് ജൂലൈ 23ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : അക്കാഡമിൻസ് ചാരിറ്റബിൾ ട്രസ്റ്റും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന റീജിനൽ കാൻസർ സെന്ററിലെ (RCC) ഡോക്ടർമാർ നേതൃത്വം നൽകുന്ന സൗജന്യ കാൻസർ നിർണയ ക്യാമ്പ് ജൂലൈ 23 ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

കാൻസർ രോഗ ലക്ഷണം ഉള്ളവർക്കും രോഗം സംശയിക്കുന്നവർക്കും ക്യാമ്പിൽ പങ്കെടുക്കാം. സ്ത്രീകൾക്ക് ക്യാമ്പിൽ പ്രത്യേക സജ്ജീകരണം ഉണ്ടായിരിക്കും.

ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 20ന് മുൻപ് താഴെക്കാണുന്ന നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യണം എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

അക്കാഡമിൻസ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജഗജി, സെക്രട്ടറി റിയാസ്, ഖജാൻജി ജെയിംസ്, കമ്മിറ്റി അംഗം സിമീഷ്, വൈസ് പ്രസിഡന്റ് സിബിൻ ടി ജി, രക്ഷാധികാരി അഡ്വക്കേറ്റ് മധുസൂദനൻ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു പി ജോൺ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

ക്യാമ്പിൽ രജിസ്റ്റർ ചെയ്യുവാൻ 8547819799 9048050454 9846308098

Leave a comment

Top