തൊഴിലുറപ്പ് പദ്ധതി മുഖേന ലഭ്യമാക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കാറളം, കാട്ടൂർ, മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സ്ഥിരതാമസക്കാരായ കുടുംബങ്ങൾക്ക് കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴികൂട്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, കിണർ, കിണർ റീചാർജിങ്, തീറ്റപ്പുൽകൃഷി, അസോള ടാങ്ക്, കുളം നിർമ്മാണം എന്നിവ തൊഴിലുറപ്പ് പദ്ധതി മുഖേന ലഭ്യമാക്കുന്നു.

ആവശ്യക്കാർ കൂടുതൽ വിവരങ്ങൾക്ക് അതാത് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസുമായി ബന്ധപ്പെടുക എന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.

Leave a comment

Top