റോഡ് വികസനത്തിനായി ഓട്ടോസ്റ്റാൻഡ് മാറ്റാൻ കാണിക്കുന്ന ആവേശം കടയുടമകളുടെ കൈയേറ്റം ഒഴിവാക്കാനും നഗരസഭ കാണിക്കണം – സി പി എം

ഇരിങ്ങാലക്കുട : യു ഡി എഫ് ഭരിക്കുന്ന ഇരിങ്ങലക്കുട നഗരസഭ റോഡ് വികസനത്തിന്‍റെ പേരുപറഞ്ഞു പോസ്റ്റ് ഓഫിസ് റോഡിലെ ഓട്ടോ റിക്ഷ സ്റ്റാൻഡ് മാറ്റാൻ കാണിയ്ക്കുന്ന അതേ ആവേശം എന്തുകൊണ്ട് നഗരസഭ ബസ് സ്റ്റാൻഡ് ബിൽഡിംഗിൽ കടയുടമകൾ നടത്തിയിട്ടുള്ള 2 മീറ്ററോളം അനധികൃത കയ്യറ്റം ഒഴിവാക്കി ജനങ്ങൾക്ക് സുഗമമായി സുരക്ഷയോടെ നടക്കുവാനായി നടപ്പാത ഒരുക്കുവാൻ തയ്യാറാക്കാത്തതെന്നു സി പി എം കൗൺസിലർമാരായ ശിവകുമാറും സി സി ഷിബിനും ചോദിക്കുന്നു.

വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ പുതുതായി ടൈൽ വിരിച്ച റോഡ് ഗതാഗതത്തിനു 26 മുതൽ തുറന്നു കൊടുക്കുന്നതിനു മുൻപ് ബസ്സ്റ്റാൻഡ് കവാടം മുതൽ റോഡ് അരികിലുള്ള എല്ലാ കച്ചവട സ്ഥാപനങ്ങളിലെയും കൈയേറ്റങ്ങൾ പൊളിച്ചു കളയാൻ യോഗത്തിൽ ആവശ്യപെട്ടെങ്കിലും ചെയർപേഴ്സൺ മൗനം പാലിക്കുകയായിരുന്നെന് ഇവർ കുറ്റപ്പെടുത്തി. പണ്ട് നടപ്പാതയിരുന്ന ഇടങ്ങൾ ഇപ്പോൾ പൂർണ്ണമായും കച്ചവട സ്ഥാപനങ്ങൾ കയ്യടിക്കി വച്ചിരിക്കുകയാണ്. ഇതുമൂലം ഉള്ള നടപ്പാതപോലും ഇപ്പോൾ കോൺക്രീറ് ചെയ്യുവാൻ പറ്റുന്നില്ല .

Leave a comment

Leave a Reply

Top