എം.ടിക്ക് പിറന്നാൾ ആശംസകളുമായി ആനന്ദപുരം ശ്രീകൃഷ്ണയിലെ കുട്ടികൾ

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ മലയാള സാഹിത്യ രംഗത്തെ കുലപതി എം.ടി വാസുദേവൻ നായർക്ക് പിറന്നാൾ ആശംസകൾ നേർന്ന് കത്തുകൾ അയച്ചു. വിദ്യാലയത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് കത്തുകൾ അയച്ചത്.

വിവിധ ഡിവിഷനിലെ ഇരുന്നൂറ് കുട്ടികൾ പിറന്നാൾ ആശംസാ കാർഡുകൾ അയച്ചു. ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, അധ്യാപകരായ ബിന്ദു. ജി കുട്ടി, യു. പ്രിയ എന്നിവർ നേതൃത്വം നൽകി.

Leave a comment

Top