നാലമ്പല ദർശനം കെ.എസ്‌.ആർ.ടി.സി (ബി.ടി.സി) സർവീസ് സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ജൂലൈ 16ന്

ഇരിങ്ങാലക്കുട : നാലമ്പല ദർശനം കെ.എസ്‌.ആർ.ടി.സി (ബി.ടി.സി) സർവീസ് സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 16 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൂടൽമാണിക്യം കിഴക്കേ നടയിൽ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയഗിരി അധ്യക്ഷത വഹിക്കും. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ മുഖ്യാതിഥി ആയിരിക്കും.

നാലമ്പലം ദർശന സൗകര്യത്തിനായി കെ.എസ്‌.ആർ.ടി.സി (ബി.ടി.സി) ബജറ്റ് ടൂറിസം സെൽ എല്ലാ ജില്ല ആസ്ഥാനങ്ങളിൽ നിന്നും സ്പെഷ്യൽ ഷെഡ്യൂളുകൾ ഓടിക്കുന്നുണ്ട്.

Leave a comment

Top