ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച വേളൂക്കര ഗ്രാമ പഞ്ചായത്തിന് ആർദ്ര കേരള പുരസ്‌ക്കാരം കൈമാറി

വേളൂക്കര : ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി നല്കുന്ന ആര്‍ദ്രകേരളം പുരസ്‌കാരം തൃശൂർ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച വേളൂക്കര ഗ്രാമ പഞ്ചായത്തിന് കൈമാറി.

ആരോഗ്യ മന്ത്രി വീണ ജോർജ്ന്‍റെ അധ്യക്ഷതയിൽ തദ്ദേശസ്വയംഭരണ മന്ത്രി എം.എൻ ഗോവിന്ദൻ മാസ്റ്റർ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്ന് കൈമാറി. അഞ്ചു ലക്ഷം രൂപയാണ് പുരസ്‌കാര തുക. വാർഡ് മെമ്പർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

ത്യശൂര്‍ ജില്ലയിൽ ആർദ്ര കേരള പുരസ്‌കാരത്തിന് അർഹരായവർ ഒന്നാം സ്ഥാനം വേളൂക്കര (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം വരവൂര്‍ (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം പാറളം (2 ലക്ഷം രൂപ)

Leave a comment

Top