ഗുജറാത്തി ചിത്രമായ “ഹെല്ലാരോ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018 ലെ മികച്ച ദേശീയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഗുജറാത്തി ചിത്രമായ “ഹെല്ലാരോ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 15 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.1970 കളിൽ കച്ചിലെ ഒരു യാഥാസ്ഥിതിക ഗ്രാമത്തിൽ അടിച്ചമർത്തലിന് വിധേയരായി കഴിയുന്ന ഒരു കൂട്ടം സ്ത്രീകളുടെ ഉയിർത്തെഴുന്നേല്പിൻ്റെ കഥയാണ് 121 മിനിറ്റുള്ള ചിത്രം പറയുന്നത്.

ദേശീയ അവാർഡ് നേടുന്ന ആദ്യ ഗുജറാത്തി ചിത്രം കൂടിയാണ് ഹെല്ലാരോ. ചിത്രത്തിലെ അഭിനയത്തിന് 13 നടികളും സ്പെഷ്യൽ ജൂറി പുരസ്കാരവും നേടി. അമ്പതാമത് ഇന്ത്യൻ അന്തർദേശീയ ചലച്ചിത്രോൽസവത്തിൻ്റെ ഉദ്ഘാടനം ചിത്രവുമായിരുന്നു. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6ന്.

Leave a comment

Top