ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എല്‍.പി സ്കൂളിന്‍റെ പി.ടി.എ വാർഷിക പൊതുയോഗം ചേർന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എല്‍.പി സ്കൂളിന്‍റെ പി.ടി.എ വാർഷിക പൊതുയോഗം ചേർന്നു. ഇരിങ്ങാലക്കുട എ.ഇ.ഒ. എം സി നിഷ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വൃന്ദ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ , ഇരിങ്ങാലക്കുട ബി.ആർ.സി ബി.പി.സി വി.ബി സിന്ധു അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.

റിട്ട. ഹെൽത്ത് സൂപ്പർവൈസർ പി.ആർ സ്റ്റാൻലി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. ഇ.ടി ബീന റിപ്പോർട്ട് അവതരിപ്പിച്ചു. എൽ.പി.എസ്.ജി.എച്ച്.എസ് ഹെഡ്മിസ്ട്രസ് പി.ബി അസീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എം ഹിനിഷ നന്ദിയും പറഞ്ഞു. തുടർന്ന് സ്മിത ടീച്ചറുടെ നേതൃത്വത്തിൽ കവിതയുടെ നൃത്താവിഷ്കാരം നടന്നു.

Leave a comment

Top