എടത്തിരുത്തി പരിശുദ്ധ കർമ്മല മാതാ ഫെറോന ദേവാലയത്തിൽ 80-ാം നേർച്ച ഊട്ട് തിരുനാൾ ജൂലൈ 24ന്

കാട്ടൂർ : എടത്തിരുത്തി പരിശുദ്ധ കർമ്മല മാതാ ഫെറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥയുടെയും വി. വിൻസന്‍റ് ഡി പോളിന്റെയും സംയുക്ത ഊട്ടു തിരുനാൾ ജൂലൈ 24 ന് ആഘോഷിക്കും. കോവിഡ് പശ്ചാത്തലത്തിൽ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ തിരുനാൾ നടത്തുന്നത്.

ജൂലൈ 15 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വികാരി ജനറാൾ മോൺ ജോസ് മാളിയേക്കൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. 80-ാം നേർച്ച ഊട്ട് തിരുനാളാണ് ഇപ്പോൾ ആഘോഷിക്കുന്നത്. ജൂലൈ 24 ഞായറാഴ്ച രാവിലെ 8 മണി മുതൽ 2 മണി വരെ നേർച്ച ഉണ്ടായിരിക്കും.

ജൂലൈ 24 ഞായറാഴ്ച തിരുനാൾ ദിനത്തിൽ രാമനാഥപുരം മെത്രാൻ മാർ പോൾ ആലപ്പാട്ടിന്‍റെ കാർമികത്വത്തിൽ രാവിലെ 10 മണിക്ക് തിരുനാൾ കുർബാന ഉണ്ടാകും.

വികാരി ഫാ. പോളി പടയാട്ടി, കൈക്കാരൻ വർഗീസ് ചിറയത്ത്, ജനറൽ സെക്രട്ടറി ജോർജ് എലുവത്തിങ്കൽ, ജനറൽ കൺവീനർ സൈമൺ ചിറയത്ത്, പബ്ലിസിറ്റി കൺവീനർ വിത്സൻ അറക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a comment

Top